തൃശൂർ: ചേലക്കരയിൽ കഴുത്തിൽ ഷാൾ കുരുങ്ങി പത്ത് വയസുകാരിക്കു ദാരുണാന്ത്യം. ചേലക്കര വട്ടുള്ളി തുടുമേൽ റെജി- ബ്രിസിലി ദമ്പതികളുടെ മകൾ എൽവിനയാണ് മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെയാണു സംഭവം.
മുറിയിൽ ജനാലയുടെ അരികിൽ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുട്ടിയുടെ കഴുത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. പുറത്തുപോയി തിരിച്ചെത്തിയ അച്ഛൻ റെജിയാണ് മകൾ കുടുങ്ങിക്കിടക്കുന്നത് കണ്ടത്.