അടിവാരം: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി ഒരാളെ കോഴിക്കോട് റൂറൽ എസ്.പി ഡോ. അർവിന്ദ് സുകുമാർ ഐ.പി.എസ് ൻ്റെ കീഴിലുള്ള സംഘം പിടികൂടി. അടിവാരം നല്ലോലപാട്ടിൽ കെ. കെ സലാഹുദ്ദീ (28)നെയാണ് ഇന്ന് വൈകിട്ട് 7.15 മണിയോടെ അടിവാരം നാലാം വളവ് ബദൽ റോഡിൽ കമ്പി വേലിമ്മൽ വെച്ച്പിടികൂടുന്നത്. 20.25 ഗ്രാം തൂക്കം വരുന്ന എം ഡി എം എ യാണ് ഇയാളിൽ നിന്നും പിടിച്ചത്,KL01 CC 5308 ഡ്യൂക്ക് ബൈക്കിൽ സഞ്ചരിച്ച് വൈത്തിരി , അടിവാരം, കോഴിക്കോട് ഭാഗങ്ങളിൽ എം.ഡി.എം.എ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ പതിവ്.പോലീസിനെ കണ്ട് അടിവാരത്തു നിന്നും ബദൽ റോഡിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ബൈക്കിൽ നിന്നും ഇറങ്ങി ഓടുന്നതിനിടെയാണ് ഇയാളെ പിടികൂടുന്നത്.ജീൻസിന്റെ പോക്കറ്റിൽ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്.വയനാട്ടിലെ മൊത്തക്കച്ചവടക്കാരിൽ നിന്നുമാണ് ഇയാൾ എം ഡി എം എ വാങ്ങുന്നതെന്നു പോലീസിന് മൊഴി നൽകി.